പിന്തുണയ്ക്കൂ

ഇംഗ്ലീഷിലൂടെ ലഭ്യമാകുന്ന ഇതരഭാഷ കവിതകൾ മലയാള കവിതാവായനക്കാരുമായി പങ്കുവെക്കുകയാണ് ഈ വെബ്സൈറ്റ് വഴി. ഏറെ സമയവും ബൗദ്ധികോർജ്ജവും ആവശ്യമായി വരുന്ന ഇങ്ങനെയൊരു പരിഭാഷ പ്രൊജക്റ്റിന്റെ നിലനിൽപ്പും വളർച്ചയും ആഗ്രഹിക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ പ്രൊജക്റ്റ് പരസ്യമില്ലാതെ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്ന വായനക്കാരിൽ ഒരാളാകാം. അത്തരം വായനക്കാരിൽ ഒരാളാകാൻ സാമ്പത്തികമായി സഹായിക്കൂ.

എന്തുകൊണ്ട് സാമ്പത്തിക പിന്തുണ പ്രതീക്ഷിക്കുന്നു? 

കവിതാപുസ്തകങ്ങൾ വാങ്ങുന്നതും വെബ്സൈറ്റ് നിലനിർത്തുന്നതും സാമ്പത്തികമായ ചിലവുകളുള്ള കാര്യമാണ്. അതിലുപരി നിങ്ങളുടെ പിന്തുണ എനിക്ക് കൂടുതൽ ഉത്തരവാദിത്വബോധത്തോടെ ഈ പ്രവർത്തിയിൽ ഏർപ്പെടാനുള്ള ഊർജ്ജം നൽകുമെന്നുറപ്പ്. ഭാഷാപരമായ പരിമിതികൾ അതിജീവിച്ചുകൊണ്ട് കവിതാവായനയിൽ ഏർപ്പെടാൻ വായനക്കാരെയും കവികളെയും സഹായിക്കുക എന്നതിനൊപ്പം സാമ്പത്തികമായ മാനദണ്ഡമൊന്നും ഇല്ലാതെ എല്ലാവർക്കും സൗജന്യമായി ഈ പ്രൊജക്റ്റ് ലഭ്യമാക്കണമെന്നുണ്ട്. അക്കാരണത്താലാണ് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഒന്നായി ഇതിനെ മാറ്റാതെയിരിക്കുന്നത്.  

താഴെ കൊടുത്തിരിക്കുന്ന യുപിഐ ഐഡി വഴി സാമ്പത്തിക പിന്തുണ നൽകാം. 

UPI ID: sujeeshnm@axl

സാമ്പത്തികമായിട്ടല്ലാതെ എങ്ങനെ പിന്തുണയ്ക്കാം?

സാമ്പത്തിക സഹായത്തിനപ്പുറം ഈ പരിഭാഷ പ്രൊജക്റ്റിനെ പിന്തുണയ്ക്കാൻ മാർഗങ്ങളുണ്ട്. വെബ്സൈറ്റ് ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം, അതുവഴി കൂടുതൽ ആളുകളിലേക്ക് ഇതിൻ്റെ ഗുണങ്ങൾ എത്തിക്കാം. ഈ പ്രൊജക്റ്റിനെപ്പറ്റി പൊതുവായുള്ളതോ ഓരോ കവിതാപരിഭാഷയെപ്പറ്റിയുള്ളതോ ആയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നിങ്ങൾക്ക് ഞാനുമായി പങ്കുവെക്കാം. നല്ലതെന്നു തോന്നുന്ന കവിതകൾ പരിഭാഷ ചെയ്യാനായി കൈമാറാം. ഈ പരിഭാഷ പ്രൊജക്റ്റിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ സാധിക്കുന്നവരെ കണ്ടെത്തി, പരസ്പരം ബന്ധിപ്പിക്കാം. നല്ലതെന്നു തോന്നുന്ന കവിതാപരിഭാഷകൾ സോഷ്യൽ മീഡിയകൾ വഴി പങ്കിടാം.

നിങ്ങളുടെ കരുതലിന് നന്ദി.
 ___

WhatsApp your message 
Call me to talk
Connect with me on Facebook
Follow me on Instagram