ഇതരഭാഷാകവിതകൾ മലയാളത്തിൽ ലഭ്യമാക്കാനുള്ള ചെറിയ ശ്രമമാണ് ലോകകവിത.കോം എന്ന ഈ വെബ്സൈറ്റ്. കവിതയെഴുതുന്നതിൻ്റെയും വായിക്കുന്നതിൻ്റെയും ഭാഗമായി നടക്കുന്ന സർഗ്ഗാത്മകപ്രവർത്തിയാണ് എനിക്കു വിവർത്തനം. വായനയിൽ മികച്ചതെന്നു തോന്നുന്ന കവിതകൾ മലയാളത്തിലെ കവിതാവായനക്കാരുമായി പങ്കുവെക്കുന്നതുവഴി മലയാള കവിതയുടെ കെട്ടിക്കിടപ്പിനെ തുറന്നുവിടാനോ മലയാളത്തിലെ മികച്ച കവിതകളെ തിരിച്ചറിയാനോ ഇടയാക്കുമെങ്കിൽ വലിയ സന്തോഷം. വിമർശനം മരിച്ച ഭാഷകളിൽ പരിഭാഷകൾ വിമർശനത്തിൻ്റെ കടമ നിർവ്വഹിക്കുമെന്ന തോന്നലും ഇതിനുപിന്നിൽ ഇല്ലാതില്ല. ഇരുപതാം നൂറ്റാണ്ടിലെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെയും കവികളെയാണ് ഞാൻ കൂടുതലായും വായിക്കുന്നത്. ഇക്കാലങ്ങളിൽ നിന്നുള്ള കവികളെയാകും ഇവിടെ കൂടുതലും വായിക്കാനാകുക.- സുജീഷ്
സുജീഷ് :മലയാള കവിയും പരിഭാഷകനും. ‘വെയിലും നിഴലും മറ്റു കവിതകളും’ ആദ്യ കവിതാസമാഹാരം. ‘ലോകകവിത’ എന്ന പേരിലുള്ള കവിതാപരിഭാഷ പുസ്തകപരമ്പരയുടെ എഡിറ്ററും പരിഭാഷകനും. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.